വധു ജ്യോതി ; വരന്‍ രാജ് കുമാര്‍; ദല്ലാള്‍ ഫെയ്‌സ്ബുക്ക് !!!

0

സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ മലപ്പുറം സ്വദേശി ജ്യോതി. ഫേസ്ബുക്കിലൂടെ വിവാഹം പരസ്യം ചെയ്ത് താരമായ ജ്യോതിയുടെ വിവാഹം ഇന്നായിരുന്നു വരന്‍ തമിഴ്‌നാട് പൊലീസില്‍ ഉദ്യോഗസ്ഥനായ രാജ്കുമാര്‍. രാവിലെ പത്ത് മണിക്ക് കല്‍കിപുരി ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു ഏറ്റവും ലളിതമായ വിവാഹചടങ്ങുകള്‍ നടന്നത്. മലപ്പുറം എലവണ്ണപ്പാറ സ്വദേശിനിയായ ജ്യോതി തനിക്കൊരു കൂട്ട് വേണമെന്ന് ആദ്യം പറഞ്ഞത് ഫേസ്ബുക്കിനോടാണ്. ജാതിയോ മതമോ പ്രശ്‌നമല്ലെന്ന് പറഞ്ഞ്, കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജ്യോതി ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു.’നൂറ് കണക്കിന് ആളുകളാണ് ഇത് കണ്ട് ജ്യോതിയുടെ ഫോണിലേക്ക് വിളിച്ചത്. ആ കോളുകളിലൊന്നായിരുന്നു പൊലീസുകാരനായ രാജ്കുമാറിന്റേത്. തമിഴ്‌നാട് ബര്‍ഗൂര്‍ സ്വദേശിയാണ് രാജ്കുമാര്‍. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത് .

ഫേസ്ബുക്കിലൂടെ കല്യാണമാലോചിക്കുന്ന കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ജ്യോതി എന്ന് വേണമെങ്കില്‍ പയാം. അച്ഛനും അമ്മയും ഇല്ലാതായ ഈ പെണ്‍കുട്ടി സഹോദരങ്ങളുടെ പിന്തുണയോടെയാണ് ഇത്തരമൊരു കാര്യത്തിന് ഫേസ്ബുക്കിനെ കൂട്ടുപിടിച്ചത്. ഇതിന് മുമ്പ് രഞ്ജിഷ് മഞ്ചേരി എന്ന ചെറുപ്പക്കാരന്‍ തന്റെ പങ്കാളിയെ കണ്ടെത്തിയതും ഫേസ്ബുക്കിലൂടെയായിരുന്നു. അതായത് ഫേസ്ബുക്ക് മാട്രിമോണി എന്ന ആശയം തുടങ്ങിവച്ചതും പ്രാവര്‍ത്തികമാക്കിയതും ആരെന്ന് ചോദ്യത്തിന് രഞ്ജിഷ് എന്ന് ഉത്തരം പറയാം. ഇക്കാര്യത്തില്‍ രഞ്ജിഷിന്റെ ഉപദേശവും തനിക്ക് ലഭിച്ചതായി ജ്യോതി പറയുന്നു.
മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് വിവാഹ വാര്‍ത്ത അറിയിക്കുന്ന ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരുപാട് കല്യാണാലോചനകള്‍ വന്നിട്ടും പല കാരണങ്ങള്‍ കൊണ്ട് നടക്കാതിരുന്ന സാഹചര്യത്തിലാണ് ജ്യോതി ഫേസ്ബുക്കിനെ ആശ്രയിച്ചത്. അതെന്തായാലും വെറുതെയായില്ല എന്ന് ജ്യോതി സന്തോഷത്തോടെ പറയുന്നു. ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് കഴിഞ്ഞയാളാണ് ജ്യോതി. എന്തായാലും ഫേസ്ബുക്ക് മാട്രിമോണി എന്ന ആശയം ധൈര്യമായി പരീക്ഷിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ജ്യോതിയും, രഞ്ജിഷും. രഞ്ജിഷ് തന്നെയാണ് ജ്യോതിയുടെ വിവാഹ ഫോട്ടോകളും എടുത്തിരിക്കുന്നത് എന്നത്് ്്ര്ശദ്ദേയമാണ്.

(Visited 140 times, 1 visits today)