ജോജു ഇനി മഞ്ജുവിന്റെ നായകന്‍

0

നായകനായുളള അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടാണ് ജോജു ജോര്‍ജ്ജ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസഫിന് മുന്‍പ് സഹനടനായുളള വേഷങ്ങളിലും കോമഡി റോളുകളിലുമായിരുന്നു ജോജു കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമ പുറത്തിറങ്ങിയതുമുതല്‍ നിരവധി പ്രേക്ഷക പ്രശംസകളായിരുന്നു ജോജു ജോര്‍ജ്ജിന് ലഭിച്ചിരുന്നത്. ജോസഫിനു ശേഷവും നിരവധി സിനിമകളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ ജോജുവിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജോജു നായകനാകുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ മഞ്ജുവാര്യരും മുഖ്യകഥാപാത്രമായി എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഉദാഹരണം സുജാതയ്ക്കു ശേഷം മഞ്ജു ജോജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാകും ഇത്. ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന്യമുളള കഥാപാത്രമായി എത്തുമെന്നും അറിയുന്നു. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

(Visited 11 times, 1 visits today)