ജിയാന്‍ലൂയിജി ബഫണിനെ സ്വന്തമാക്കാമൊരുങ്ങി ബൊക്ക ജൂനിയേഴ്‌സ്

0

തിഹാസ താരം ജിയാന്‍ലൂയിജി ബഫണിനെ സ്വന്തമാക്കാന്‍ ഒരുങ്ങി അര്‍ജന്റീനയിലെ വമ്പന്‍ ക്ലബ് ബൊക്ക ജൂനിയേഴ്‌സ്. ഈ സീസണോടെ യുവന്റസില്‍ നിന്നും വിട പറയാന്‍ തയ്യാറെടുക്കുന്ന താരമാണ് ബഫണ്‍. എന്നാലും ഇപ്പോഴും മികച്ച പ്രകടനമാണ് ഗോള്‍ വലയ്ക്ക് കീഴിയില്‍ ഈ സൂപ്പര്‍താരം നടത്തുന്നത്.

കരിയറില്‍ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള ബഫണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രമാണ് നേടാനാകാത്തത്. റയലിനെതിരെ തോല്‍വി ഏറ്റുവാങ്ങി ഇത്തവണയും അത് നഷ്ടസ്വപ്നമായി. തോല്‍വിക്ക് ശേഷം യുവന്റസ് നായകന്‍ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ബഫണിന്റെ പരിചയ സമ്പത്ത് കോപ ലിബര്‍ട്ടഡോസ് കപ്പില്‍ ഉപയോഗപ്പെടുത്തി കിരീടം സ്വന്തമാക്കാനാണ് ബൊക്ക ജൂനിയേഴ്‌സിന്റെ നീക്കം.

എന്നാല്‍ പുതിയ താരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കാന്‍ 39കാരനായ ബഫണ്‍ വിരമിക്കുന്നതാണ് നല്ലതെന്ന് ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാനും മറ്റ് സൂപ്പര്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ സ്വന്തമാക്കാന്‍ ബൊക്ക ജൂനിയേഴ്‌സ് രംഗത്തെത്തിയത്.

എന്നാല്‍ യുവന്റസില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ താല്‍പര്യമുള്ള ബഫണ്‍ ബൊക്കയുടെ ഓഫര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.