ജെഡിയു യുഡിഎഫ് വിട്ടു…

0

ജനതാദൾ-യു യുഡിഎഫ് വിട്ടതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ. പാർട്ടി എൽഡിഎഫുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ല. യുഡിഎഫിന് ജെഡിയുവിനെ ഒപ്പം ചേർത്തതിൽ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജെഡിയുവിനാണ് നഷ്ടമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജെഡിയുവിന്‍റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നു പോകുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജെഡിയുവിനെ സ്വാഗതം ചെയ്തിരുന്നു. ഇരുനേതാക്കളോടും പാർട്ടിക്ക് നന്ദിയുണ്ടെന്നും വീരേന്ദ്രകുമാർ കൂട്ടിച്ചേർത്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​മാ​​​ണു യു​​​ഡി​​​എ​​​ഫ് വി​​​ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ചേ​​​രാ​​​നു​​​ള്ള പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നം എം.​​​വി. ശ്രേ​​​യാം​​​സ്കു​​​മാ​​​ർ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​യും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വനെയും നേ​​​രി​​​ട്ടു ക​​​ണ്ട് അ​​​റി​​​യി​​ച്ചിരുന്നു.

വ്യാഴാഴ്ച ചേ​​​ർ​​​ന്ന ജ​​​ന​​​താ​​​ദ​​​ൾ-​​​യു നേ​​​തൃ​​​യോ​​​ഗം യു​​​ഡി​​​എ​​​ഫ് വി​​​ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യാ​​​ണ് എ​​​ടു​​​ത്ത​​​ത്. യു​​​ഡി​​​എ​​​ഫി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പു പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​ണെ​​​ന്നു യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ച എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞിരുന്നു. മു​​​ന്ന​​​ണി​​​മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ഇ​​​താ​​​ണു തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ പ​​​റ്റി​​​യ സ​​​മ​​​യ​​​മെ​​​ന്നും വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടിയിരുന്നു. തു​​​ട​​​ർ​​​ന്നു പ​​​തി​​​നാ​​​ലു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കുകയായിരുന്നു.

(Visited 50 times, 1 visits today)