തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു

0

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. പുലര്‍ച്ചെ പൂഞ്ച് ജില്ലയിലെ മെന്ദര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍തന്നെ സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് തീവ്രവാദികള്‍ പാകിസ്താന്‍ പ്രദേശത്തേക്ക് പിന്മാറി. മേഖലയില്‍ സൈന്യം നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. നിയന്ത്രണരേഖയിലെ ബലാകോട്ട് ഏരിയയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി ജാഗ്രതാ നിര്‍ദേശം സൈന്യം പുറപ്പെടുവിച്ചിരുന്നു.

ബുധനാഴ്ച രജൗറി സെക്ടറിലെ നൗഷാര ജില്ലയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ചെറിയ ആയുധങ്ങളും ഒാട്ടോമാറ്റിക് ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് സേന ഇന്ത്യന്‍ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയത്.

(Visited 36 times, 1 visits today)