ജലന്തറില്‍ അന്വേഷണ സംഘം;ആയിരക്കണക്കിന് വിശ്വാസികളെ തമ്പടിപ്പിച്ച് രൂപത

0

കന്യാസ്ത്രിയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.ജലന്തറില്‍ എത്തിയ അന്വേഷണസംഘം രൂപതയിലെ കന്യാസ്ത്രികളും വൈദീകരുമടക്കം ആകെ 12 പേരില്‍ നിന്ന് മൊഴിയെടുക്കും.അതേസമയം രൂപത അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വിശ്വാസികള്‍ കൂട്ടമായി ബിഷപ്പ് ഹൗസിലെത്തിയിട്ടുണ്ട്. ക്രമസമാധാന നില വിലയിരുത്താനായി പഞ്ചാബ് പോലീസും ബിഷപ്പ് ഹൗസിലെത്തിയിട്ടുണ്ട്.നേരത്തെ ഉജ്ജയിന്‍ ബിഷപ്പില്‍ നിന്നും മൊഴിയെടുത്തിരുന്നു. ജലന്ധര്‍ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ്
ഉജ്ജയിന്‍ ബിഷപ്പ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴി നല്‍കിയത്.

(Visited 129 times, 1 visits today)