ഇവാന്‍ക പോയി: യാചകര്‍ തിരിച്ചെത്തി

0

​അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്റെ മകളും ഉപദേഷ്​ടാവുമായ ഇവാന്‍ക ട്രംപിന്റെ ഹൈദരാബാദ്​ സന്ദര്‍ശനത്തോടനുബന്ധിച്ച്‌​ നഗരത്തില്‍ നിന്ന്​ ഒഴിപ്പിച്ച യാചകരെല്ലാം വീണ്ടും തെരുവിലെത്തി. ഗ്ലോബല്‍ എന്‍റര്‍പ്രനര്‍ഷിപ്പ്​ സമ്മിറ്റി​​​െന്‍റ ഭാഗമായി നവംബര്‍ 28 നാണ്​ ഇവാന്‍ക ഹൈദരാബാദ്​ എത്തിയത്​. ഇവാന്‍ക എത്തുന്നതിന്​ മുമ്പ്‌ പൊലീസ്​ തെരുവില്‍ നിന്ന്​ യാചകരെയെല്ലാം​ ഒഴിപ്പിച്ച്‌​ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രങ്ങളിലേക്ക്​ മാറ്റിയിരുന്നു. ഒരു മാസത്തേക്ക്​ ഭിക്ഷയാചിക്കുന്നതിന്​ വിലക്കേര്‍പ്പെടുത്തകയും ചെയ്​തു. എന്നാല്‍ പരിപാടി കഴിഞ്ഞ്​ ഇവാന്‍ക പോയതോടെ യാചകരും തെരുവില്‍ തിരിച്ചെത്തി.

സ്​ത്രീകളായ യാചകരെ ചെര്‍ലപള്ളിയിലെ ആനന്ദ്​ ആശ്രമത്തിലും പുരുഷന്‍മാരെ ​ചഞ്ചല്‍ഗുഡയിലെ അഭയകേന്ദ്രത്തിലേക്കുമാണ്​ മാറ്റിയിരുന്നത്​. എന്നാല്‍ ഒരാഴ്​ചക്ക്​ ശേഷം മിക്കവരും സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ നിന്ന്​ മടങ്ങുകയായിരുന്നു.
ചെര്‍ലപള്ളിയിലെ കേന്ദ്രത്തില്‍ 10 സ്​ത്രീകളും ചഞ്ചല്‍ഗുഡയില്‍ 30ഒാളം പേരും മാത്രമാണുള്ളതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ അര്‍ജുന്‍ റാവു പറഞ്ഞു. ജനുവരി ഏഴുവരെ പൊലീസ്​ നഗരത്തില്‍ യാചക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തി അഭയകേന്ദ്രത്തിലേക്ക്​ മാറ്റിപ്പാര്‍പ്പിച്ചിട്ടും തെരുവില്‍ ഭിക്ഷയാചിക്കുന്നതായി കണ്ടാല്‍ പൊലീസ്​ ഇവരെ അറസ്​റ്റു ചെയ്യുമെന്നും അര്‍ജുന്‍ റാവു അറിയിച്ചു.

ഹൈദരാബാദില്‍ നവംബര്‍ 28 ന്​ നടന്ന ത്രിദിന ഉച്ചകോടിയില്‍ അമേരിക്കയില്‍ നിന്നുള്ള 38 അംഗ പ്രതിനിധി സംഘത്തെ ട്രംപിന്റെ മകളും ഉപേദേഷ്​ടാവുമായ ഇവാന്‍ക ട്രംപാണ്​ നയിച്ചിരുന്നത്​.

(Visited 66 times, 1 visits today)