ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം

0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തണമെന്ന് പോലീസ്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ നെതന്യാഹുവിനെതിരേ വ്യക്തമായ തെളിവുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പോലീസ് അറ്റോര്‍ണി ജനറലിന് സമര്‍പ്പിക്കുകയും ചെയ്തു.

കേസിലെ തുടര്‍ നടപടികള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അറ്റോര്‍ണി ജനറലായിരിക്കും. അതേസമയം, ആരോപണങ്ങള്‍ തെനന്യാഹു നിഷേധിച്ചു. പ്രധാനമന്ത്രിയായി താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രീതി വര്‍ധിപ്പിക്കാനായി മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും ഹോളിവുഡ് സിനിമാ നിര്‍മാതാക്കളില്‍ നിന്ന് കോഴ വാങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് നെതന്യാഹുവിനെതിരേയുള്ള കേസുകള്‍.

(Visited 27 times, 1 visits today)