മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ മൂ​ന്നി​ടത്ത് റോഡിന്‍റ സുരക്ഷ ഭിത്തി തകർന്നു

0

ക​ന​ത്ത മ​ഴ​യി​ൽ മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ സംരക്ഷണഭിത്തി ത​ക​ർ​ന്നു. ഇതോടെ വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിയിൽ പലയിടത്തും മരങ്ങൾ കടപുഴി വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ഇ​ന്നു പു​ല​ർ​ച്ചെ​ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​ക്കൂ​ട്ടം അ​മ്പു​ക​ട​ക്ക് സ​മീ​പ​ത്തെ പാ​ല​ത്തി​ന​ടി​യി​ല്‍ വ​ന്ന​ടി​ഞ്ഞ വ​ന്‍ മ​ര​ങ്ങ​ള്‍ സൈ​ന്യം നീ​ക്കി. എ​ന്നാ​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കൊ​ന്നും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ കഴിയുന്ന സ്ഥിതിയില്ല. പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും ഇ​രു​വ​ശ​ത്തെ സംരക്ഷണ ഭിത്തികളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം റോ​ഡും പ​ല​യി​ട​ങ്ങ​ളി​ലാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ചുരത്തിലൂടെ യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴക്കെടുതിയെ തുടർന്ന് 17 കുടുംബങ്ങളിലെ 82 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് അധികൃതർ ഭക്ഷണം ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. മേ​ഖ​ല​യി​ല്‍ കോ​ടി​ക​ളു​ടെ നാ​ശന​ഷ്ടാ​ണ് സം​ഭ​വി​ച്ച​ത്. ക​ച്ചേ​രി​ക്ക​ട​വ്, മു​ടി​ക്ക​യ, പാ​റ​ക്കാ​മ​ല മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​മ്പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. പ​ഞ്ചാ​യ​ത്തും റ​വ​ന്യു​വ​കു​പ്പും ചേ​ര്‍​ന്ന് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ക്കു​ന്നു​ണ്ട്.
കു​ട​ക് മാ​ക്കൂ​ട്ടം വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച ശ​ര​തി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ചാ​വ​ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ നടത്തി. ബുധനാഴ്ച ​രാ​ത്രി​യോ​ടെ വീ​രാ​ജ്പേ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി വ​ഴി പേ​ര​ട്ട കു​ണ്ടേ​രി​യി​ലെ ത​റ​വാ​ട്ട് വീ​ട്ടി​ലെ​ത്തി​ക്കുകയായിരുന്നു.

(Visited 41 times, 1 visits today)