സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയെന്ന് ഇന്ദ്രന്‍സ്

0

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന അവാര്‍ഡ് ജേതാവും മുതിര്‍ന്ന നടനുമായ ഇന്ദ്രന്‍സ് രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും ഇന്ദ്രന്‍സ് ആവശ്യപ്പെട്ടു.

(Visited 108 times, 1 visits today)