ഇന്‍ഡിഗോ റദ്ദാക്കിയത് 47 സര്‍വീസുകള്‍

0

ഇ​ൻ​ഡി​ഗോ​യു​ടെ 47 വി​മാ​ന​ങ്ങ​ൾ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി. സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ൻ‌​ഡി​ഗോ​യു​ടെ എ​ട്ട് എ320 ​നി​യോ എ​യ​ർ​ക്രാ​ഫ്റ്റി​ലെ എ​ൻ​ജി​നു​ക​ൾ​ക്കാ​ണു ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. സ​മാ​ന ത​ക​രാ​ർ ക​ണ്ടെ​ത്തി​യ ഗോ​എ​യ​റും മൂ​ന്നു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.
ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, പാ​റ്റ്ന, ശ്രീ​ന​ഗ​ർ, ഭു​വ​നേ​ശ്വ​ർ, അ​മൃ​ത്സ​ർ, ശ്രീ​ന​ഗ​ർ, ഗോ​ഹ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച ഇ​ൻ​ഡി​ഗോ​യു​ടെ ല​ക്നോ​വി​ൽ​നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ പ​റ​ക്ക​ലി​നി​ടെ യ​ന്ത്ര​ത്ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക്കു സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
യു​ണൈ​റ്റ​ഡ് ടെ​ക്നോ​ള​ജീ​സി​ന്‍റെ പ്രാ​റ്റ് ആ​ൻ​ഡ് വൈ​റ്റ്നി​യാ​ണ് എ​ൻ​ജി​ൻ നി​ർ​മി​ക്കു​ന്ന​ത്. എ​ൻ​ജി​നു​ക​ളി​ൽ രൂ​പ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത തി​നാ​ൽ പ്രാ​റ്റ് ആ​ൻ​ഡ് വൈ​റ്റ്നി അ​ടു​ത്തി​ടെ ഇ​ൻ​ഡി​ഗോ​യ്ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു. ഇ​ന്‍റ​ർ ഗ്ലോ​ബ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ൻ​ഡി യോ​യ്ക്കു പ്ര​തി​ദി​നം നൂ​റ് സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്.
പ്രാ​റ്റ് ആ​ൻ​ഡ് വി​റ്റ്നി നി​ർ​മി​ക്കു​ന്ന എ​ൻ​ജി​നു​ക​ളെ സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ ഏ​വി​യേ​ഷ​ൻ സേ​ഫ്റ്റി റെ​ഗു​ലേ​റ്റ​ർ അ​ടു​ത്തി​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കു​കയു​മു​ണ്ടാ​യി. നി​ശ്ചി​ത സീ​രി​യ​ൽ ന​മ്പ​റു​ക​ളി​ലു​ള്ള എ​ൻ​ജി​നു​ക​ൾ​ക്കാ​ണ് യു​റോ​പ്യ​ൻ റെ​ഗു​ലേ​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

(Visited 48 times, 1 visits today)