ടോസ്​ ദക്ഷിണാഫ്രിക്കക്ക്​; നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക്​ ബാറ്റിങ്​

0

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്​ ടോസ്​ നഷ്​ടമായി. ​െഎഡന്‍ മാര്‍ക്രത്തി​​​​െന്‍റ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട്​ ഏകദിനങ്ങളിലും ജോഹന്നാസ്​ ബര്‍ഗിലെ നാലാം ഏകദിനത്തിലും രണ്ടാമത്​ ബാ​റ്റേന്തിയ ടീം വിജയം കണ്ടിരുന്നു.

നിലവില്‍ പരമ്പരയില്‍ 3-1 ന്​ ഇന്ത്യ മുന്നിട്ട്​ നില്‍ക്കുമ്പോള്‍, അവശേഷിക്കുന്ന രണ്ട്​ മത്സരങ്ങള്‍ വിജയിച്ച്‌​ പരമ്പര സമനിലയിലാക്കല്‍ ആവും ആതിഥേയരുടെ ലക്ഷ്യം. ഇന്ത്യന്‍ ടീം മാറ്റമില്ലാതെയാണ്​ പോര്‍ട്ട്​ എലിസബത്തില്‍ ഇറങ്ങുന്നത്​. നാലാം ഏകദിനത്തിലെ ടീം തന്നെയായിരിക്കും ഇന്ന്​ കളിക്കാനിറങ്ങുക. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക്​ ക്രിസ്​ മോറിസിന്​ പകരമായി തബ്രേസ്​ ഷംസിയെത്തും.

16ന് സെഞ്ചൂറിയനിലാണ്​ പരമ്പരയിലെ അവസാന ഏകദിനം നടക്കുക. മൂന്നു ട്വന്‍റി ട്വന്‍റി മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നുണ്ട്.

(Visited 44 times, 1 visits today)