ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

0

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മൂന്നാം ദിനം 180/5 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസീസ് 239 റണ്‍സിന് ഓള്‍ ഔട്ടായി.

45 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നാലാം ദിനം ആദ്യം നഷ്ടമായത്. പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. പതിനൊന്നാമനായി ഇറങ്ങിയ ജോഷ് ഹേസില്‍വുഡ് 17 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയിന്‍ 28 റണ്‍സോടെ പുറത്താകാതെ നിന്നു.

ആറ് വിക്കറ്റെടുത്ത കങ്കീസോ റബാഡയാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ത്തത്. എംഗിഡിയും മഹാരാജും രണ്ടു വീതം വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ റബാഡ മത്സരത്തില്‍ ആകെ 11 വിക്കറ്റ് സ്വന്തമാക്കി. റബാഡയാണ് മാന്‍ ഓഫ് ദ മാച്ച്.

101 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. എ.ബി.ഡിവില്ലിയേഴ്‌സ് (28), ഹാഷിം ആംല (27) എന്നിവര്‍ തിളങ്ങി. നഥാന്‍ ലയണ്‍ ഓസീസിന് വേണ്ടി രണ്ടു വിക്കറ്റുകള്‍ നേടി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 11 എന്ന നിലയില്‍ സമനിലയിലായി. പരമ്പരയിലെ മൂന്നാം മത്സരം 26-ന് കേപ്ടൗണില്‍ തുടങ്ങും.

(Visited 21 times, 1 visits today)