സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതപുസ്തകങ്ങളും സന്മാര്‍ഗപാഠവും വേണം; മേനകാഗാന്ധി

0

വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ സഹിഷ്ണുത വളര്‍ത്തുന്നതിന് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതപുസ്തകങ്ങളും സന്മാര്‍ഗപാഠവും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് മന്ത്രി മേനകാഗാന്ധി.

സ്‌കൂളില്‍ ഹാജര്‍സമയത്ത് ‘ജയ് ഹിന്ദ്’ എന്ന് പറയണം, ഉച്ചഭക്ഷണം പൂര്‍ണമായും സസ്യാഹാരമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുയര്‍ന്നു. സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്റെ 65-ാം യോഗത്തിലാണ് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

മതപരമായ സഹിഷ്ണുതയോടൊപ്പം ദേശസ്‌നേഹവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പാകത്തിന് പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഒഡിഷ വിദ്യഭ്യാസമന്ത്രി ബദ്രി നാരായണ്‍ പത്ര അഭിപ്രായപ്പെട്ടു.

(Visited 19 times, 1 visits today)