‘മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസില്‍ പരാതി

0

അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ ‘മാണിക്യ മലയാര പൂവി’യെന്ന് തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ ഒരു സംഘം പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദ് പൊലീസിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.

ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഒരു സംഘം യുവാക്കളാണ് പരാതിയുമായി എത്തിയതെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ല. ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫലകുനാമ എ.സി.പി സെയിദ് ഫായിസ് വ്യക്തമാക്കി.

അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഗാനത്തില്‍ അഭിനയിച്ച പ്രിയ വാര്യരും മറ്റും ഇപ്പോള്‍ ഇന്ത്യയൊട്ടാകെ വൈറലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറും വന്‍ സ്വീകാര്യത നേടിയിരുന്നു.

(Visited 146 times, 1 visits today)