ക്രിമിനല്‍ കുറ്റവാളികള്‍ എങ്ങനെ പാര്‍ട്ടി അധ്യക്ഷനാകുമെന്ന് സുപ്രീംകോടതി

0

അഴിമതിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും കുറ്റവാളികളായവര്‍ക്ക് ഒരു രാഷ്ര്ടീയപാര്‍ട്ടിയുടെ അധ്യക്ഷനും ഭാരവാഹിയുമായി എങ്ങനെ തുടരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ളവര്‍ക്ക് എങ്ങനെ തെരഞ്ഞെടുപ്പുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാകുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആരാഞ്ഞു.

തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ബിഹാറിലെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓം പ്രകാശ് ചൗതാല എന്നിവരുടെ പേരുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറ്റവാളികളെ തെരഞ്ഞെടുപ്പു നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കാമെന്നു വിശദമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പു കമ്മീഷനോടും നിര്‍ദേശിച്ചു

(Visited 56 times, 1 visits today)