ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍…

0

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ രണ്ട് ആത്മമിത്രങ്ങളുടെ ഒത്തുചേരല്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ചൈനയിലെ ഷെന്‍സെന്‍ ആശുപത്രിയിലാണ് സംഭവം. 88 കാരനായ ഷൂവാങ് ഷൂയിഫസും 90 കാരനായ ലിന്‍ ഷൂഷോയുമാണ് ആ ആത്മമിത്രങ്ങള്‍. ആശുപത്രിവാര്‍ഡില്‍ കൈ കോര്‍ത്തു കിടക്കുന്ന ഇരുവരുടേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.ആശുപത്രി വാര്‍ഡില്‍ പരസ്പരം തിരിച്ചറിയാതെ ദിവസളോളമാണ് ഇരുവരും കഴിഞ്ഞത്. ഇതിനിടെ നഴ്‌സുമാരുടെ പരസ്പരമുള്ള സംസാരത്തില്‍ നിന്നുമാണ് തങ്ങള്‍ സുഹൃത്തുക്കളാണെന്ന കാര്യം ഇരുവരും തിരിച്ചറിഞ്ഞ്.ഇക്കഴിഞ്ഞ പത്തൊമ്പതിനായിരുന്നു അവരുടെ ഒത്തു ചേരല്‍. ആരോഗ്യപ്രശ്‌നങ്ങളാല്‍ പരസ്പരം വ്യക്തമായി ഒന്നു സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും.1940 ല്‍ ജപ്പാനെതിരെയുള്ള ചൈനീസ് ഗറില്ലാ സേനയില്‍ അംഗങ്ങളായിരുന്നു ഇരുവരും. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു.ശ്വാസകോശ സംബന്ധമായ സുഖങ്ങളെത്തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ പതിനഞ്ചിനായിരുന്നു ഷൂവാങ് ആശുപത്രിയില്‍ എത്തുന്നത്. താന്‍ ആരാണെന്നുള്ള കാര്യങ്ങള്‍ അദ്ദേഹം ഡോക്ടര്‍മാരോട് വിശദീകരിച്ചു. ഇതിനിടെ നിന്‍ ഷൂഷോയും ആശുപത്രിയിലെത്തി. ഷൂവാങിന്റെ അടുത്ത ഗ്രാമക്കാരനാണെന്ന് മനസിലായതോടെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ലഭിച്ച വിവരങ്ങളില്‍ നിന്നും ഇരുവരും സുഹൃത്തുക്കളാണെന്ന് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വ്യക്തമായി. തുടര്‍ന്ന് ഇവരുടെ സംസാരിത്തില്‍ നിന്നും തങ്ങള്‍ കൂട്ടുകാരാണെന്ന് ഷൂവാങും നിന്നും മനസിലാക്കുകയായിരുന്നു.

(Visited 5 times, 1 visits today)