ജേക്കബ് തോമസിനെതിരെ ഹൈക്കോടതി

0

ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് ഓര്‍മ്മവേണമെന്ന് ഹൈക്കോടതി പറഞ്ഞു. ജേക്കബ് തോമസിനും മുകളില്‍ അധികാര കേന്ദ്രമുണ്ടെന്ന് ഓര്‍ക്കണമെന്നും കോടതി അറിയിച്ചു.
കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന സംബന്ധിച്ച കാര്യം അന്വേഷിക്കണമെന്ന പരാതിയില്‍ ഇതു വരെയും നടപടിയെടുത്തില്ലെന്നും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം എത്രയും വേഗം നല്‍കണമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തിരുന്നു.

(Visited 42 times, 1 visits today)