അഞ്ചുപേരുമായി ബൈക്കില്‍ യാത്ര ചെയ്തയാളെ കൈകൂപ്പി തൊഴുത് പോലീസ്‌

0

അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്തയാളെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂപ്പി തൊഴുതുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. സിഐ ബി.സുഭാഷ് കുമാറാണ് ബെക്കോടിച്ച ആളുടെ മുന്‍പില്‍ കൈക്കൂപ്പി തൊഴുത് നിന്നത്. ഈ സംഭവത്തിനെ കുറിച്ച് ഇപ്പോള്‍ സുഭാഷ് കുമാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

രണ്ട് മക്കളെ മുമ്പിലും മകളെയും ഭാര്യയെയും പുറകിലുമിരുത്തിയാണ് വാഹനനിയമം തെറ്റിച്ച് യുവാവ് ബൈക്ക് യാത്ര ചെയ്തത്. റോഡ് സുരക്ഷയെ കുറിച്ചൊരു പ്രോഗ്രാം നടത്തി മടങ്ങവെ തന്നെ അതില്‍ പങ്കെടുത്ത യുവാവ് ഇത്രയും അപകടകരമായി യാത്ര ചെയ്യുന്ന കണ്ടപ്പോള്‍ കൈക്കൂപ്പി തൊഴാന്‍ മാത്രമാണ് തോാന്നിയതെന്ന് സിഐ സുഭാഷ് കുമാര്‍ പറഞ്ഞു. നിസഹായതയും നിരാശയുമാണ് മനസ്സിലുണ്ടായതെന്നും സിഐ പറഞ്ഞു. അപകടത്തെ കുറിച്ച് യുവാവ് ബോധവാനല്ല. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് യുവാവ് യാത്ര ചെയ്തതെന്നും സുഭാഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.