എച്ച്ഡിഎഫ്‌സിയുടെ ഭവനവായ്പ പലിശ നിരക്കില്‍ വര്‍ധനവ്

0

ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ(എച്ച്ഡിഎഫ്‌സി) ഭവനവായ്പ പലിശ നിരക്കില്‍ വര്‍ധനവ്. 30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയിന്റ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനുതാഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയിന്റുമാണ് വര്‍ധനവ്.

2013 ഡിസംബറിനുശേഷം ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ എത്തുന്നതാണ്.

30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപയ്ക്കുമിടയിലുള്ള വായ്പ പലിശ നിരക്ക് 8.40 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായായിരിക്കും ഉയരുന്നത്. 75 ലക്ഷത്തിനു മുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.70 ശതമാനമായും വര്‍ധിക്കുന്നതാണ്.

(Visited 62 times, 1 visits today)