എച്ച് വൺ എൻ വൺ: ബോധവൽക്കരണ നടപടികളുമായി ബെംഗളൂരു

0

എച്ച്‌ 1 എന്‍ 1 പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണവുമായി ബിഎംആര്‍സിഎല്‍ രം​ഗത്ത്.

എച്ച്‌ 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളില്‍ കന്നഡയിലും ഇം​ഗ്ലീഷിലും എഴുതി പ്രദര്‍ശിപ്പിക്കും.

പ്രതിദിനം നാല് ലക്ഷത്തോളം പേര്‍ ഉപയോ​ഗിക്കുന്നതിനാല്‍ പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യത മെട്രോസ്റ്രേഷനുകളില്‍ അധികമായതിനാലാണ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നത്.

ആരോ​ഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച്‌ 1 എന്‍ 1 പനി ബാധിച്ച്‌ 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊര്‍ജിതമാക്കിയത്.

(Visited 20 times, 1 visits today)