ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കൈയ്യിലെ വിലങ്ങും

0

സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിട്ടുള്ള ജി എൻ പി സി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് വളർന്നത് വളരെ പെട്ടന്നാണ് 17 ലക്ഷത്തിൽ പരം ആളുകളാണ് ഇതിൽ അംഗങ്ങൾ ആയിട്ടുള്ളത് . മദ്യപാനികൾക്കും ഭക്ഷണ പ്രേമികൾക്കും തങ്ങളുടെ കൊച്ചു സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കാനുള്ള ഇടമാണ് ജി എൻ പി സി . കേരളത്തിലെ കള്ളുഷാപ്പുകൾക്കും ബാറുകൾക്കും പുറമെ അമേരിക്കയിലെയും യൂറോപ്പിലെയും മദ്യ ഭക്ഷണ ഭോജ ശാലകളിൽ വിശേഷങ്ങൾ അറിയാൻ ഇന്ന് എല്ലാവരും ഇ ഗ്രൂപ്പിൽ . എത്തുന്നു 2017 മെയ് ഒന്നിന് തിരുവന്തപുരം സ്വദേശിയും ബ്ലോഗറും ആയ ടി എൽ അജിത്ത് കുമാർ തുടങ്ങ്യതാണ് ജി എൻ പി സി . കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ആണ് ഇത് കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സീക്രെട്ട് ഗ്രൂപ്പും ഇതാണ് എന്നാണ് അവകാശ വാദം .


എന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ ഗ്രൂപ്പിനെ എക്സൈസ് വകുപ്പ് നോട്ടമിട്ടിരിക്കുകയാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിനു കാരണം . ഗ്രൂപ്പിലെ പോസ്റ്റുകളും ചിത്രങ്ങളും തന്നെയാണ് ഇത്തരം ഒരു നീക്കം സ്വീകരിക്കാൻ കാരണം എന്നും ആരോപണം തെളിഞ്ഞാൽ ഗ്രൂപ്പിനെതിരെ നടപടി ഉണ്ടാവുമെന്നും എക്സൈസ് കംമ്മീഷണർ റെഷിരാജ്‌ സിങ് പറഞ്ഞു


അതെ സമയം ഇ ആരോപണങ്ങൾ ജി എൻ പി സി നിഷേധിച്ചു . ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്വം ഉള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയാണ് എന്നും അഡ്മിൻ പറഞ്ഞു ഭക്ഷണ സാധനങ്ങളുടെ രുചി വൈഭവവും തങ്ങളുടെ സ്ഥാപനവും മാർക്കറ്റ് ചെയ്യാൻ ജി എൻ പി സി എന്ന ഗ്രൂപ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന ഹോട്ടൽ ഉടമകകൾ പറഞ്ഞു . എന്നാൽ ചില മദ്യവിരുധ്ധ സഃഘടനകളും സ്ഥാപനങ്ങളും ഇ ഗ്രൂപ്പ് നിർത്തലാക്കണം എന്നും പറഞ്ഞു രംഗത്തെത്തിയട്ടുണ്ട് . അജിത് കുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ വിനീതയും ഗ്രൂപ്പിലെ അഡ്മിനാണു . ഇത് കൂടാതെ 18 മോഡറേറ്റർ മാറും ഗ്രൂപ്പിനുണ്ട് ഒരു ദിവസം വെറുതെ തോന്നിയ ഒരാശയമാണ് ജി എൻ പി സി യുടെ പിറവിയുടെ കാരണം എന്ന് അജിത് പറഞ്ഞു

(Visited 207 times, 1 visits today)