ഖത്തറില്‍ സമ്പന്നന്മാരുടെ ആസ്തി കൂടിക്കൊണ്ടിരിക്കുന്നതായി ഗ്ലോബല്‍ വെല്‍ത്ത്

0

ഖത്തറില്‍ സമ്പന്നന്മാരുടെ ആസ്തി കൂടുന്നതായി റിപ്പോര്‍ട്ട്.

ഗ്ലോബല്‍ വെല്‍ത്താണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2009 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പണം, സാമ്പത്തിക നിക്ഷേപം, ആസ്തി എന്നിവ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയായ ഖത്തറികള്‍ക്കെല്ലാം കൂടി 2,03,000 കോടി ഡോളര്‍ സമ്പത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജനസംഖ്യാപരമായും മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവി ഖത്തറിനുണ്ട്.

എന്നാല്‍ സമ്പത്ത് കണക്കാക്കിയപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനസംഖ്യയെയും കണക്കിലെടുത്തില്ലെന്നും ആക്ഷേപമുണ്ട്‌.

(Visited 90 times, 1 visits today)