രൺവീറിനിഷ്ട്ടം പ്രിയാവാര്യരോട് ; ഒരു അടാർ ബോളിവുഡ് പ്രവേശം

0

ഒരൊറ്റ ഗാനരംഗത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രിയ വാര്യർ ഇനി ബോളിവുഡ്ഡിൽ. രണ്‍വീര്‍സിങ്ങിന്റെ പുതിയ ചിത്രം സിംബയില്‍ പ്രിയ വാര്യര്‍ നായികയായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. ഒരൊറ്റ രംഗത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായതിനാനാലാണ് പ്രിയയെ ചിത്രത്തിലേക്ക് പരിഗണിച്ചതെന്ന് കരണ്‍ ജോഹറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്നഗാനത്തില്‍ പ്രിയ നടത്തിയ കണ്ണു ചിമ്മലാണ് താരത്തെ ബോളിവുഡ് ലോകത്തേക്ക് എത്തിച്ചത്.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ