എയര്‍ ഇന്ത്യ നഷ്ടക്കച്ചവടം: കൈവിടാനൊരുങ്ങി കേന്ദ്രം…

0

നഷ്ടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈവിടുന്നതായി റിപ്പോര്‍ട്ടുകള്‍. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ളെന്നും സ്വകാര്യവത്ക്കരണം ആവശ്യമാണെന്നും സര്‍ക്കാര്‍ നടപടി ആറു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും കഴിഞ്ഞ ജൂണില്‍ നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വില്‍ക്കാനുള്ള തീരുമാനം. സ്വകാര്യവത്ക്കരണം ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ തേടിയ ശേഷമാണ് വിറ്റൊഴിയാന്‍ തീരുമാനിച്ചത് എന്നാണ് സര്‍ക്കാര്‍ വീശദീകരണം.

എയര്‍ ഇന്ത്യയുടെ ബാധ്യത ഇപ്പോള്‍ 52,000 കോടി കവിഞ്ഞു. ഓരോ വര്‍ഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നല്‍കിയ 30,000 കോടിയുടെ സാന്പത്തിക പാക്കേജിന്‍െറ പിന്‍ബലത്തിലാണ് എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്. എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിലൂടെ ഈ സാന്പത്തിക വര്‍ഷത്തില്‍ 72,500 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.