പാകിസ്ഥാനെ ഫിഫ വീണ്ടും വിലക്കിയേക്കും

0

പാകിസ്ഥാന്‍ ഫുട്ബാള്‍ അസോസിയേഷന് വീണ്ടും തിരിച്ചടി. നീണ്ട കാലത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളിലേക് തിരിച്ചെത്തിയ പാകിസ്ഥാനെ ഫിഫ വീണ്ടും വിലക്കിയേക്കും. പാകിസ്താനിലെ ഫുട്ബാള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ സുപ്രീം കോടതി ഇടപെടലുകള്‍ ആണ് ഫിഫയെ ചൊടിപ്പിച്ചിരിക്കുന്നത്.

പാകിസ്ഥാന്‍ ഫുട്ബാള്‍ ഫെഡറേഷനിലേക് നടക്കുന്ന തിരഞ്ഞെടുപ്പ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ് നടക്കുന്നത്, എന്നാല്‍ ഇത് ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഫുട്ബാള്‍ അസോസിയേഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവരുതെന്ന് ഫിഫ നിശ്കര്‍ശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാവരുതെന്ന് പാകിസ്ഥാന്‍ ഫുട്ബാള്‍ ഫെഡറേഷനെ ഫിഫ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫിഫ 2015ല്‍ പാകിസ്ഥാനെ വിലക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആണ് പാകിസ്ഥാന് മേലുള്ള വിലക്ക് ഫിഫ നീക്കിയതും പാകിസ്ഥാന് അന്താരാഷ്ട്ര ഫുട്ബാളിലേക്ക് മടങ്ങിയെത്താനും കഴിഞ്ഞത്.

(Visited 21 times, 1 visits today)