ലൈംഗികോത്തേജനത്തിനു സഹായിക്കുന്ന ഭക്ഷണം വീട്ടിൽ ഉണ്ടാക്കാം

0

ദൃഢമായ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ശക്‌തമായ കിടപ്പറയാണ്‌. മികച്ച രീതിയില്‍ ലൈംഗികത കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുടെ ദാമ്പത്യ ബന്ധത്തിന്‌ ശക്തി കൂടും. എന്നാല്‍ മതിയായ ലൈംഗിക വികാരം ഇല്ലാത്ത അവസ്‌ഥ പലരുടെയും കുടുംബജീവിതത്തെതന്നെ തകര്‍ക്കുന്നു. പുരുഷനായാലും സ്‌ത്രീയായാലും ലൈംഗിക വികാരം വര്‍ധിപ്പിക്കാന്‍ ശരിയായ ഭക്ഷണം ഉപയോഗിക്കുന്നതിലൂടെ കഴിയും. ലൈംഗിക ഉത്തേജനം ശക്തമാക്കാന്‍ സഹായിക്കുന്ന ഒരു ലഘുഭക്ഷണത്തിന്റെ പാചകക്കുറിപ്പ്‌ ഇതാ.
ആവശ്യമായ സാധനങ്ങള്‍:
1. നന്നായി പഴുത്ത വാഴപ്പഴം – 5 എണ്ണം.
2. നെയ്യ് – 300 മില്ലി
3. പഞ്ചസാര- ആവശ്യത്തിന്‌
4. അണ്ടിപ്പരിപ്പ്‌ – 100 ഗ്രാം
5. ഉണക്കമുന്തിരി – 50 ഗ്രാം.

പാകം ചെയ്യുന്ന വിധം
പഴം നന്നായി മിക്‌സിയില്‍ അടിച്ച്‌ മയം വരുത്തുക. ശേഷം ചുവട്‌ കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച്‌ ചൂടാക്കി ഇതില്‍ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത്‌ കോരുക. ഈ നെയ്യില്‍ പഞ്ചസാരയും പഴവും ചേര്‍ത്ത്‌ വഴറ്റിയെടുക്കണം. പഴം ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകും വരെ വഴറ്റുക. ശേഷം ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത്‌ യോജിപ്പിച്ച്‌ ചെറു ചൂടോടെ കഴിക്കാം. ആഴ്‌ചയില്‍ രണ്ട്‌ തവണ കഴിക്കുന്നത്‌ മികച്ച ഫലം ചെയ്യും.

(Visited 164 times, 1 visits today)