ഫോബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മെഗാസ്റ്റാർ

0

ഫോബ്സ് ഇന്ത്യൻ താരങ്ങളുടെ വിനോദ രംഗത്തുനിന്നുള്ള പോയ വർഷത്തെ വരുമാനത്തിന്റെ പട്ടികയിൽ മെഗാസ്റ്റാർ മമ്മൂട്ടി ഇടം നേടി.18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. പട്ടികയിൽ 48-ാം സ്ഥാനത്താണ് മമ്മൂട്ടിയുടെ സ്ഥാനം.
മലയാളിയായ നയൻതാര ഈ വർഷവും പട്ടികയിലുണ്ട്. നയൻതാര 15.17 കോടി സമ്പാദിച്ചു . 2017 ഒക്ടോബർ 1 മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്.തുടർച്ചയായി മൂന്നാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം ബോളിവുഡ് താരം സൽമാൻ ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയിൽ നിന്ന് കഴിഞ്ഞ വർഷം സൽമാൻ ഖാൻ നേടിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടൻ അക്ഷയ് കുമാർ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോൺ നാലാം സ്ഥാനത്തുമുണ്ട്.

(Visited 148 times, 1 visits today)