വിമാനം വൈകിയതു 13 മണിക്കൂർ; വെള്ളവും ആഹാരവും കിട്ടാതെ മലയാളികളടക്കം 170 പേർ

0

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് 9.10നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ix 538 വിമാനം 13 മണിക്കൂറിന് ശേഷം ഇന്നു രാവിലെ 11 മണിയോടെയാണ് തിരുവന്തപുരത്തേക്ക് തിരിച്ചത്.
വിമാനം വൈകിയതോടെ മലയാളികള്‍ അടക്കം നിരവധി യാത്രക്കാരാണ് ദുരിതത്തിലാഴ്ത്തിയത്. 170 യാത്രക്കാരാണ് വിമാനത്താവളത്തില്‍ വെളളവും ആഹാരവും ഇല്ലാതെ ബുദ്ധിമുട്ടിയത്.

(Visited 13 times, 1 visits today)