മത്സ്യതൊഴിലാളികളും ബോട്ട് ഉടമകളും ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

0

സംസ്ഥാനത്തെ മത്സ്യതൊഴിലാളികളും ബോട്ട് ഉടമകളും ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഫിഷറീസ് മന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം. 3800 മത്സ്യബന്ധ ബോട്ടുകള്‍ ഇന്ന് മുതല്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കും.

ചെറുമീന്‍ പിടിക്കുന്നതിന് എതിരായ നിയമനടപടി സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുക. ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബോട്ട് ഉടമകളും തൊഴിലാളികളും മുന്നോട്ട് വെയ്ക്കുന്നത്.

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ മത്സ്യ ബന്ധനം നിര്‍ത്തിവെച്ച് ഹാര്‍ബറുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് തീരുമാനം

(Visited 15 times, 1 visits today)