പെട്രോൾ ദേഹത്തൊഴിച്ചു നിന്ന ഭാര്യയ്ക്കു സമീപം ഭർത്താവ് ലൈറ്റർ തെളിച്ചു; യുവതി മരിച്ചു

0

കുടുംബ വഴക്കിനിടയിൽ പെട്രോൾ ദേഹത്തൊഴിച്ചു നിന്ന യുവതിക്കു സമീപത്ത് ഭർത്താവ് ലൈറ്റർ തെളിച്ചു; ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. കോന്നി മുതുപേഴുങ്കൽ താന്നിനിൽക്കുംമുകൾ രതീഷിന്റെ ഭാര്യ കൊല്ലൻപടി ഗുരുകുലത്തിൽ രമ്യ 26)യാണു മരിച്ചത്.

കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. അറസ്റ്റിലായ രതീഷ് റിമാൻഡിലാണ്. ഏപ്രിൽ ഒൻപതിനായിരുന്നു സംഭവം. രമ്യ പെട്രോൾ ദേഹത്തൊഴിച്ചപ്പോൾ മകൻ അഭിനവിന്റെ(5) ദേഹത്തും വീണിരുന്നു. കുട്ടിയും പൊള്ളലേറ്റു ചികിത്സയിലാണ്.

(Visited 103 times, 1 visits today)