മഹാരാഷ്​ട്രയിലെ കർഷക പ്രക്ഷോഭം അവസാനിച്ചു, വിജയക്കൊടി പാറിച്ച് കർഷകർ

0

മഹാരാഷ്​ട്രയിലെ കർഷക ജാഥ അവസാനിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസുമായി കർഷക പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്​ചയിൽ ലഭിച്ച ഉറപ്പുകളുടെ അടിസ്​ഥാനത്തിലാണ്​ പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ്​ റിപ്പോർട്ട്​.

ആദിവാസികളുടെ ഭൂമി പ്രശ്​നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ആറുമാസത്തിനകം സർക്കാർ പരിഹരിക്കുമെന്നും ഫട്​നാവിസ്​ കർഷക നേതാക്കൾക്ക്​ ഉറപ്പ്​ നൽകി. ആദിവാസി മേഖലയിൽ വിവാദമായഭൂമി ഏറ്റെടുക്കൽ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷൻ കാർഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ കണ്ടെത്തി ആറുമാസത്തിനുള്ളിൽ പുതിയ ബി.പി.എൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്​തമാക്കി. ഇന്ന്​ ഉച്ചക്കായിരുന്നു കർഷക നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തിയത്​. സെക്ര​േട്ടറിയറ്റിൽ നടന്ന കൂടിക്കാഴ്​ചയിൽ സമരക്കാരുടെ എട്ടു പ്രതിനിധികളാണ്​ പ​െങ്കടുത്തത്​.

വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജാഥ.

(Visited 41 times, 1 visits today)