ദേ​ശീ​യ പു​ര​സ്കാ​രം പ്ര​തീ​ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഫ​ഹ​ദ്

0

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു ത​നി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യ്ക്ക് അ​വാ​ര്‍​ഡ് ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നുശേ​ഷം അദ്ദേഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ലാ​യ​തു കൊ​ണ്ടാ​ണ് ഇ​ത്ര​യും ന​ല്ല സി​നി​മ ചെ​യ്യാ​ന്‍ സാധിച്ചത്. പ​ല​പ്പോ​ഴും സി​നി​മ പൂ​ർ​ത്തി​യാ​കു​മ്പോ​ഴാ​ണ് ത​നി​ക്ക് ചി​ത്രം പൂ​ർ​ണ​മാ​യി മ​ന​സി​ലാ​കു​ന്ന​തെ​ന്നും ഫ​ഹ​ദ് പ​റ​ഞ്ഞു.

(Visited 49 times, 1 visits today)