നന്ദി പറയാന്‍ ഫേസ്ബുക്കില്‍ നീലകുറുഞ്ഞി പൂത്തുലഞ്ഞപ്പോള്‍…

0

ഫേസ്ബുക്കിലെ നീലവസന്തമാഘോഷിച്ച് ഉപയോക്താക്കളുടെ കൂട്ടത്തില്‍ ട്രോളന്‍മാരും. മദേഴ്‌സ് ഡെ അനുബന്ധിച്ച് ഫേസ്ബുക്ക് റിയാക്ഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നീലപൂവാണ് ഇപ്പോള്‍ വൈറലാകുന്നത്.നന്ദി അറിയിക്കാന്‍ വേണ്ടി ഉള്‍പ്പെടുത്തിയിട്ടുള്ള ഈ റിയാക്ഷന്‍ പോസ്റ്റിന് താഴെയായി ലൈക്ക്,ലൗവ് ബട്ടനു ശേഷം മൂന്നാമതായാണ് നല്‍കിയിരിക്കുന്നത്.
അമേരിക്കയില്‍ പൂക്കള്‍ ഇഫക്ട് നേരത്തെ തന്നെ ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മദേഴ്‌സ് ഡെ കഴിഞ്ഞാല്‍ ഈ റിയാക്ഷന്‍ ഇന്ത്യയില്‍ ലഭിക്കില്ലെന്നാണ് പറയപ്പെടുന്നത്.അതുകൊണ്ട് തന്നെ ഈ നീലവസന്തം പരമാവധി ആഘോഷിക്കുകയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍.ഗ്രേറ്റ്ഫുള്‍ റിയാക്ഷനു ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ മറ്റു പല റിയാക്ഷനുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്കിനു പദ്ധതിയുണ്ട്.

439ab5c3-fa5d-4f89-a3d3-b07c9126ebb0

 

(Visited 7 times, 1 visits today)