സമുദ്രസമ്പത്ത് നശിക്കുന്നുവോ??

0

നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളുടെ ദൂഷ്യഫലങ്ങള്‍ പലപ്പോഴും അനുഭവിക്കുന്ന് പ്രകൃതിയാണ്. ഇപ്പോള്‍ മനുഷ്യര്‍ ഉണ്ടക്കുന്ന മലിനീകരണ പ്രവര്‍ത്തനങ്ങളും വ്യാവസായിക മത്സ്യബന്ധനങ്ങളും കാലാവസ്ഥ വ്യതിയാനവുമെല്ലാം വിനയായിരിക്കുന്നത് സമുദ്ര ജീവികള്‍ക്കാണ്.
40 വര്‍ഷത്തിനിടെ പകുതിയോളം സമുദ്രജീവികള്‍ നശിച്ചതായാണ് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ(ഡബ്ല്യു.ഡബ്ല്യു.എഫ്.) റിപ്പോര്‍ട്ട്.ദരിദ്രരാജ്യങ്ങളില്‍ പാവപ്പെട്ടവര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന മീനുകളാണ് ഏറ്റവും കൂടുതല്‍ കുറഞ്ഞിരിക്കുന്നത്. മലയാളികളുടെ ഇഷ്ട മീനായ ചൂര, അയല തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടും.1970നു ശേഷം ഇവയുടെ നാലില്‍ മൂന്നുഭാഗവും നശിച്ചതായി ഡബ്ല്യു.ഡബ്ല്യു.എഫിന്റെ ലിവിങ് ബ്ലൂ പ്ലാനറ്റിന്റെ പഠനത്തില്‍ പറയുന്നു.
മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അവയെ പിടിക്കുന്നതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ്. മേധാവി മാര്‍കോ ലംബെര്‍ടിനി പറഞ്ഞു.

ഭാവിതലമുറയ്ക്കായി ഇവയെ നിലനിര്‍ത്തണമെങ്കില്‍ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. പവിഴപ്പുറ്റുകളില്‍ പകുതിയും നഷ്ടമായിക്കഴിഞ്ഞു. താപനില ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ 2050ഓടെ ബാക്കിയുള്ളതും നശിക്കും.

മത്സ്യങ്ങള്‍ മാത്രമല്ല, പവിഴപ്പുറ്റുകളും കണ്ടല്‍ച്ചെടികളും കടല്‍പ്പുല്ലുകളും വലിയ അളവില്‍ നശിച്ചിട്ടുണ്ട്. മത്സ്യങ്ങള്‍ കുറയാന്‍ ഇതും കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(Visited 15 times, 1 visits today)