നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? എണ്ണയും ഷാംമ്പുവും പുരട്ടി വെറുതെ സമയം കളയണ്ട, ഈ ഭക്ഷണം കഴിച്ചാല്‍ മാത്രം മതി

0

മുടി കൊഴിച്ചില്‍ ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പുരുഷന്മാര്‍ കഷണ്ടി ട്രെന്റാക്കുന്നതു പോലെ പെണ്‍കുട്ടികള്‍ക്ക് അത് സാധ്യമല്ല. മുടി കൊഴിയുന്ന പ്രശ്‌നം പരിഹരിക്കാന്‍ പല എണ്ണകളും ഉപയോഗിച്ച് നിങ്ങള്‍ തളര്‍ന്നോ?

അതൊന്നും നിങ്ങള്‍ക്ക് ഫലം ചെയ്തില്ലെങ്കില്‍ നിര്‍ത്തിക്കോളൂ.. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും

ഈ പറയുന്ന ഒന്‍പത് ഭക്ഷണങ്ങളെകുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മുടി .കൊഴിച്ചില്‍ മാറ്റുകയും മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
1. ചീര
ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ചീരയാണെങ്കില്‍ വളരെ നല്ലത്. വീട്ടിലെ മുത്തശ്ശിമാര്‍ പറയുന്ന കേള്‍ക്കാറില്ലേ..ചീര കണ്ണിനും ആരോഗ്യത്തിനും ഉത്തമമാണെന്ന്. മുടിയെയും ചീര സംരക്ഷിക്കും. ധാരാളം ഇരുമ്പും, വൈറ്റമിന്‍ എ,സി യും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ചീര ഒമേഗ-3 ആസിഡും, പൊട്ടാസിയം, കാത്സ്യം എന്നിവയും ഉല്‍പാദിപ്പിക്കുന്നു.
2.മുട്ട
മുട്ട മുടികൊഴിച്ചിലിന് ഉത്തമമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി12,ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഡയറി പദാര്‍ത്ഥങ്ങളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയും.

3.വാള്‍നട്ട്
നിങ്ങളുടെ ഡയറ്റില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തുക. ബയോട്ടിന്‍, ബി വൈറ്റമിന്‍സ്, മെഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് ശക്തി നല്‍കുന്നു.

4.പേരക്ക
വൈറ്റമിന്‍ സിയുടെ കലവറയാണ് പേരക്ക. പേരയുടെ ഇല തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. പേരക്ക കഴിക്കുന്നതും മുടിക്ക് നല്ലതാണ്.

5.തുവര
പയര്‍ വര്‍ഗത്തില്‍ ഏറ്റവും പോഷക ഗുണമുള്ള ഒന്നാണ് തുവര. പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് രക്തം നല്ല രീതിയില്‍ വിതരണം ചെയ്യാന്‍ സഹായിക്കും. നല്ല ഓക്‌സിജനും വഴിയൊരുക്കുന്നു. ഇത് മുടി പൊട്ടിപോകുന്നത് തടയുന്നു.

6.ബാര്‍ലി
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ബാര്‍ലിയും മുടിയെ ചികിത്സിക്കും.

7.ചണവിത്ത്
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ചണവിത്ത് താരനും മുടികൊഴിച്ചിലിനും നല്ലതാണ്.

8.ചിക്കന്‍
പൂര്‍ണ്ണ വെജിറ്റേറിയന്‍ ആകുന്നത് നല്ലതല്ല. ഇടയ്ക്ക് മത്സ്യവും ചിക്കനും ഉള്‍പ്പെടുത്താവുന്നതാണ്.

9.ക്യാരറ്റ് ജ്യൂസ്
കണ്ണിനും മുടിക്കും തൊലിക്കും ഏറ്റവും ഉത്തമമായ ഒന്നാണ് ക്യാരറ്റ് ജ്യൂസ്. ദിവസവും ഒരു ക്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.

(Visited 220 times, 1 visits today)