ദുബായിയിൽ ക​​​റ​​​ങ്ങു​​​ന്ന ആ​​​ഡം​​​ബ​​​ര വീ​​​ടു​​​ക​​​ൾ വരുന്നു

0

ഇ​​​താ മ​​​റ്റൊ​​​രു പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ദുബായ് ​​​ന​​​ഗ​​​രം. ക​​​റ​​​ങ്ങു​​​ന്ന ആ​​​ഡം​​​ബ​​​ര വീ​​​ടു​​​ക​​​ൾ എ​​​ന്ന​​​താ​​​ണ് പുതിയ സംരംഭം. ദു​​​ബാ​​​യി​​​യി​​​ലെ ഡൈ​​​നാ​​​മി​​​ക് ട​​​വ​​​ർ ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ​​​ണം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. 2020 ആ​​കു​​ന്പോ​​ഴേ​​ക്കും ഹോ​​​ട്ട​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​മാ​​രം​​​ഭി​​​ക്കും.

80 നി​​​ല​​​ക​​​ളി​​​ലു​​​ള്ള ഒ​​​രു കൂ​​​റ്റ​​​ൻ കെ​​​ട്ടി​​​ട​​​മാ​​​ണ് ഡൈ​​​നാ​​​മി​​​ക് ട​​​വ​​​ർ ഹോ​​​ട്ട​​​ൽ. ഇ​​​തി​​​ലെ ഒാ​​​രോ നിലയും 360 ഡി​​​ഗ്രി​​​യി​​​ൽ ക​​​റ​​​ങ്ങും എ​​​ന്ന​​​താ​​​ണ് ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത. ദു​​​ബാ​​​യി​​​യു​​​ടെ 360 ഡി​​​ഗ്രി കാ​​​ഴ്ച​​​ക​​​ളും കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഏ​​​തു മു​​​റി​​​യി​​​ലും ഇ​​​രു​​​ന്നാ​​ലും കാ​​​ണാ​​​ൻ ക​​​ഴി​​​യും.