മിണ്ടാപ്രാണിയോട് ക്രൂരത കാട്ടി അര്‍ജന്റീന ആരാധകന്‍

0

ലോകകപ്പ് ആവേശത്തിന്റെ അവസാന നിമിഷം വരെ പല പ്രകടനങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് കുറച്ചു കൂടി പോയി എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇന്നത്തെ ചര്‍ച്ച. സ്വന്തം ടീമിനോടുളള ആരാധന തലയ്ക്ക് പിടിച്ച യുവാവ് എതിര്‍ ടീമിനോടുളള ദേഷ്യം തീര്‍ക്കുന്നത് ഒരു മിണ്ടാപ്രാണിയുടെ മേലാണ്. സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച കാഴ്ചയായിരുന്നു ഇത്.

കളിഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുളളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. അര്‍ജന്റീന ജഴ്‌സി ഇട്ട ഒരു ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിച്ച ഒരു നായയോട് ചെയ്യുന്ന ക്രൂരതയാണ് വീഡിയോയില്‍ കാണുന്നത്.

നായയുമായി ആദ്യം ഫുട്‌ബോള്‍ കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ എന്നു പറഞ്ഞ് നായയെ തൂക്കിയെടുത്ത് സമീപത്തെ വെളളകെട്ടിലേക്ക് എറിയുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.

നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ എന്ന് ചോദിച്ചായിരുന്നു നായയെ ഇയാള്‍ തൂക്കിയെടുത്ത് വെളളത്തിലേക്ക് എറിയുന്നത്. എന്നിട്ടും വെളളത്തില്‍ നിന്നും കയറിയ നായ വീണ്ടും വാലാട്ടി കൊണ്ട് ഇയാളുടെ സമീപത്ത് എത്തുന്നതും വീഡിയോയില്‍ കാണാം.

(Visited 25 times, 1 visits today)