ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ

0

സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചു. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് സമരം ശക്തമായി നേരിടാൻ തീരുമാനിച്ചത്.

സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ കൂട്ടായി ആവശ്യപ്പെട്ടു. സമരം നേരിടാൻ ജനകീയ ഇടപെടലിനും സർക്കാർ ശ്രമം തുടങ്ങി. എസ്മ പ്രയോഗിക്കാതെ തന്നെ സമരം നേരിടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വേണ്ടി വന്നാൽ പോലീസിന്‍റെ സഹായവും സമരം നേരിടുന്നതിന് ആരോഗ്യവകുപ്പ് തേടും.

അതേസമയം സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടർമാരുടെ ആരോപണം. സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സർക്കാർ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

ആ​​​ർ​​​ദ്രം പ​​​ദ്ധ​​​തി​​​ക്കോ വൈ​​​കു​​​ന്നേ​​​രം ഒ​​​പി തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നോ എതിരല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. ആ​​​വ​​​ശ്യ​​​ത്തി​​​ന് ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​ണം എന്നതാണ് ആവശ്യം. കി​​​ട​​​ത്തി ചി​​​കി​​​ത്സ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കാനും ഡോക്ടർമാർ ആലോചിക്കുന്നുണ്ട്.

പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​യാ​​​യി ഏ​​​തെ​​​ങ്കി​​​ലും ഡോ​​​ക്ട​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ നോ​​​ട്ടീ​​​സ് ന​​ൽ​​കി​​യാ​​ൽ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള മു​​​ഴു​​​വ​​​ൻ കെ​​​ജി​​​എം​​​ഒ​​​എ അം​​​ഗ​​​ങ്ങ​​​ളും രാ​​​ജി​​​ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​കളെ​​​ക്കു​​റി​​​ച്ചു ഇന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേരുന്ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.