പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍ക്കെതിരെ കേസ്‌

0

പഠനവൈകല്യം മാറ്റാന്‍ സൈക്കോളജിസ്റ്റിന്റെടുത്ത് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കോളജിസ്റ്റും കൗണ്‍സലറുമായ ഡോ. കെ. ഗിരീഷിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്‌. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി പൊലീസിന് നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.
ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സൈക്യാട്രിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തിട്ട് കേസില്‍ മേല്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14ന് വൈകിട്ടാണ് സംഭവം.

AQUA 2

കുട്ടിക്ക് പഠന വൈകല്യമുണ്ടെന്നും കൗണ്‍സലിംഗ് വേണമെന്നും സ്‌കൂളില്‍നിന്ന് നിര്‍ദ്ദേശിച്ചതുപ്രകാരമാണ് ടി.
വി ചാനലുകളില്‍ കണ്ട പരിചയംവച്ച് ഇവര്‍ കുട്ടിയുമായി ഡോക്ടറുടെ അടുത്തെത്തിയത്. മാതാപിതാക്കളോട് ആദ്യം സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തേക്ക് വിളിപ്പിച്ചു. 20 മിനിട്ടുകഴിഞ്ഞ് പുറത്തുവന്നകുട്ടി വല്ലാതെ ഇരിക്കുന്നതുകണ്ടാണ് മാതാപിതാക്കള്‍ കാര്യമന്വേഷിച്ചത്. ബോക്‌സ് പസില്‍ കൊടുത്ത് കളിക്കാന്‍ ഇരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് കുട്ടി പറഞ്ഞത്.ഉടന്‍തന്നെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
അവര്‍ കേസ്  തമ്പാനൂര്‍ പൊലീസിന് നല്‍കി. ഇതിനിടെ കുട്ടിയെയും മാതാപിതാക്കളെയും സ്വാധീനിക്കാന്‍ ഡോക്ടര്‍ പലതവണ ശ്രമിച്ചതായും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്

(Visited 2 times, 1 visits today)