ഡോക്ടര്‍മാരുടെ സമരത്തില്‍ കെജിഎംഒഎ സംസ്ഥാന നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

0

ഡോക്ടര്‍മാരുടെ സമരത്തില്‍ കെജിഎംഒഎ സംസ്ഥാന നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വേണ്ട ചര്‍ച്ച കൂടാതെയാണ് സംസ്ഥാന നേതൃത്വം സമരം പ്രഖ്യാപിച്ചതെന്നും പക്വതയില്ലാതെയാണ് നേതൃത്വം ഇടപെട്ടതെന്നും ജില്ലാകമ്മിറ്റി വിമര്‍ശിച്ചു. സമരം പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനമുണ്ടായത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാലുദിവസമായി നടത്തിയ ഒപി ബഹിഷ്‌കരണ സമരം ഇന്നലെ പിൻവലിച്ചിരുന്നു . കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ഭാരവാഹികളുമായി മന്ത്രി കെ.കെ.ശൈലജ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു തീരുമാനം.