നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്‌

0

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പക്ഷപാതപരമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു. കൂടാതെ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും കേസില്‍ തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ അവകാശപ്പെട്ടു.

അതെസമയം കേസിലെ വിചാരണ വൈകിപ്പിക്കാനുളള നീക്കമാണ് ദിലീപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ 18-ന് വിധി വരും.

(Visited 51 times, 1 visits today)