നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിച്ചു; ദിലീപ് കോടതിയില്‍

0

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തുടങ്ങുന്നു. കേസിന്‍റെ പ്രാഥമിക വിചാരണ തുടങ്ങുന്നതിന്‍റെ ഭാഗമായി കേസിലെ എട്ടാം പ്രതി നടൻ ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും കോടതിയിൽ ഹാജരാക്കി.

കേസിന്‍റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ വൈ​​​കി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി കഴിഞ്ഞ ദിവസം വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു.

കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വാ​​​യ മെ​​​മ്മ​​​റി കാ​​​ർ​​​ഡി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ഇ​​​തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വാ​​​ക്കാ​​​ലു​​​ള്ള പ​​​രാ​​​മ​​​ർ​​​ശമുണ്ടായത്.