കണ്ണൂരിൽ ഡെങ്കിപ്പനി പടരുന്നു ; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

0

മഴ കനത്തതോടെ കണ്ണൂർ ഡെങ്കിപ്പനിയുടെ പിടിയിൽ. ഓരോദിവസം കഴിയുന്തോറും പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നതായാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ.

ഡങ്കിപ്പനി ഇത്രയധികം വ്യാപിക്കുന്ന വേളയില്‍ അവയെ തുരത്തേണ്ടത് ആത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ മുന്‍ കരുതലുകളെടുക്കുകയാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി കൊതുകുകളെ തുരത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ടോപ്പ് ന്യൂസ് കേരളയോട് പറഞ്ഞു . കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ അവയെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂത്താടികള്‍ വളരുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊതുകുകളുടെ വളര്‍ച്ച തടയാന്‍ ജനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാവര്‍ക്കിടയിലും ബോധവല്‍ക്കര ക്ലാസ് നടത്തുന്നുണ്ട്.

നിലവില്‍ ഡങ്കിപ്പനിയുടെ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും പനിബാധിച്ച് വരുന്നവര്‍ക്ക് വേണ്ട രീതിലുള്ള ചികിത്സ നൽകുന്നുണ്ട്. രക്തത്തില്‍ പ്ലേറ്റ്ലറ്റിന്റെ അളവ് കുറയുന്നുണ്ടോ എന്നതാണ് കാര്യമായും ശ്രദ്ധിക്കുന്നത്‌.

 

(Visited 13 times, 1 visits today)