ഡങ്കിപ്പനി ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിക്ക് 16 ലക്ഷത്തിന്റെ ചികിത്സാഫീസ്

0

ഡങ്കിപ്പനിക്ക് ചികിത്സയിലിരിക്കേ മരണമടഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കിയത് 16 ലക്ഷത്തിന്റെ ബില്‍. ഫോര്‍ട്ടീസ് ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതിഷേധം ഒതുക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ചികിത്സയിലിരിക്കേ മരിച്ചത് ആദ്യ (ഏഴ്) എന്ന കുട്ടിയാണ്. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് സംഭവം വിവാദമായതോടെ ഗുരുഗ്രാമിലെ ഫോര്‍ട്ടീസ് ആശുപത്രിയുടെ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നലെയാണ് ആദ്യയുടെ പിതാവ് ജയന്ത് സിംഗ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ചികിത്സയ്ക്ക് മുടക്കിയ 10,37,889 രൂപയും മടക്കിനല്‍കികൊണ്ട് ചെക്ക് നല്‍കാമെന്നും അധികമായി 25 ലക്ഷം രൂപയും നല്‍കാമെന്ന് ഫോര്‍ട്ടീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ച്‌ പറഞ്ഞിരുന്നുവെന്ന് സിംഗ് പറയുന്നു. പകരം ആശുപത്രിക്കെതിരായ പ്രതിഷേധത്തില്‍ നിന്നു പിന്‍മാറുമെന്നും യാതൊരുവിധ നിയമടപടിയുമായി പോകില്ലെന്നുമുള്ള കരാറില്‍ ഒപ്പുവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു

(Visited 31 times, 1 visits today)