യുവതി നടുറോഡില്‍ പ്രസവിച്ചു

0

രാജസ്ഥാനില്‍ യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി. നനുഡി എന്ന യുവതിയാണ് നടുറോഡിൽ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ്  ബദ്രിലാല്‍ ഭാര്യ നനുഡിയെ  ബെെക്കിലാണ് ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചത്.

 

കുണ്ടും കുഴിയും നിറഞ്ഞ റോഡായതിനാല്‍ വേ​ഗത്തിൽ ആശുപത്രിയിലെത്താൻ സാധിച്ചില്ല. പ്രധാനറോഡിലെത്തിയപ്പോൾ തന്നെ ബദ്രിലാല്‍ ബൈക്ക് നിര്‍ത്തി ആംബുലന്‍സ് സര്‍വീസിനെ വിളിക്കുകയായിരുന്നു. എന്നാൽ സമയത്തിന് ആംബുലൻസ് എത്തിയില്ല. വേദന കൂടിയതോടെ ഭാര്യ നനുഡി റോഡിൽ പ്രസവിക്കുകയായിരുന്നു. സഹായത്തിനായി പരിസരവാസികളായ സ്ത്രീകളും എത്തി.പ്രസവം കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയതെന്ന് ബദ്രിലാല്‍ പറഞ്ഞു.

 

അതേസമയം സംഭവത്തിൽ ഉദയ്പൂര്‍ ഡോക്ടർ സഞ്ജീവ് താക് പറയുന്നത് മറ്റൊന്നാണ്. നനുഡിയും ഭര്‍ത്താവും ജൂണ്‍ ഏഴിന് പരിശോധനക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് അഡ്മിറ്റ് ആകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് കേള്‍ക്കാതെ ദമ്പതികള്‍ മടങ്ങി.

വസ്ത്രങ്ങളും മറ്റുമായി അഡ്മിറ്റ് ആകാന്‍ ജൂണ്‍ എട്ടിനോ ഒന്‍പതിനോ എത്താമെന്നായിരുന്നു ദമ്പതികള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ദമ്പതികള്‍ ആ ദിവസങ്ങളിലും അഡ്മിറ്റാകാനെത്തിയില്ലെന്ന് ഡോ.സഞ്ജീവ് താക് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബദ്രിലാല്‍ അറിയിച്ചു.

(Visited 18 times, 1 visits today)