വധശിക്ഷ നിലനിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍

0

വധശിക്ഷ ഇല്ലാതാക്കാനുള്ള ലോകമ്മീഷന്റെ ശുപാര്‍ശക്കെതിരെ സംസ്ഥാനങ്ങള്‍. 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വധശിക്ഷ നിലനിര്‍ത്തണമെന്ന ഉറച്ചുനിന്നു. ഭീകരവാദമൊഴിച്ചുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് 2015ല്‍ ജസ്റ്റിസ് എ. പി. ഷാ അധ്യക്ഷനായ ലോ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
ഇതുവരെ 14 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളാണ് വധശിക്ഷ തുടരണമെന്ന നിലപാട് കേന്ദ്രത്തിനെ അറിയിച്ചത്. ക്രൂരവും മനസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗത്തിനും വധശിക്ഷ വേണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ വാദിച്ചത്. കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ വധശിക്ഷയ്‌ക്കെതിരെ നിലപാടെടുത്തു. അതേസമയം വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രപദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

(Visited 8 times, 1 visits today)