ശ്രീജിത്തിന്റെ മരണവുമായി ബന്ധപെട്ടു വരാപ്പുഴ എ എസ് ഐ ജയാനന്ദനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

0

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വരാപ്പുഴ എഎസ്‌ഐ ജയാനന്ദനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ എസ്‌ഐ ദീപക് അവധിയിലായിരുന്നതിനാല്‍ എഎസ്‌ഐക്കായിരുന്നു ചുമതല.

കേസില്‍ എസ്‌ഐ ദീപകിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അവധിയാലായിരുന്ന എസ് ഐ ദീപക് രാത്രി വൈകി സ്റ്റേഷനില്‍ എത്തിയത് വിവാദമായിരുന്നു. ദീപക്കിന്റെ ക്രൂര മര്‍ദ്ദനമാണ് ശ്രീജിത്തിന്റെ മരണത്തിനു കാരണമായതെന്ന് ആരോപണം ഉണ്ടായിരുന്നു

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്നു ആര്‍ടിഎഫ് ഉദ്യോഗസ്ഥരും ദീപക്കും ഉള്‍പ്പെടെ നാലു പേരെയാണ് പൊലീസ് നിലവില്‍ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അടിവയറ്റിനേറ്റ ഒറ്റക്ഷതമാണ് മരണത്തിന് കാരണമായതെന്നാണ് മെഡിക്കല്‍ ബോര്‍ഡും വ്യക്തമാക്കിയത്. വരാപ്പുഴ വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്ത് ഉള്‍പ്പടെ പത്തുപേരെ കസ്റ്റഡിയിലെടുത്തത്. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടല്‍ മുറിഞ്ഞാണ് ശ്രീജിത്ത് മരിച്ചത്.

(Visited 25 times, 1 visits today)