സംസ്ഥാനത്ത് കറി പൗഡറുകൾ നിരോധിക്കാൻ ഹർജി

0

സംസ്ഥാനത്തെ കറി പൗഡറുകളിൽ മാരക വിഷം ആണെന്ന കണ്ടെത്തൽ .കറി പൗഡറുകൾ നിരോധിക്കാൻ കോടതിയിൽ ഹർജി നൽകി.മുളകുപൊടിയിലാണ് മാരകമായ കീടനാശിനി കണ്ടെത്തിയിട്ടുള്ളതെന്ന് ഹർജിക്കാരനായ ലിയോണാര്‍ഡ് ജോണ്‍ പറയുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയിലെ ലാബിലാണ് പരിശോധന നടത്തിയത്.മുളകുപൊടിയിലുള്ള എത്തിയോൺ കുട്ടികളിലും ഗർഭിണികളിലും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കാഴ്ച ശക്തി കുറയുന്നതിനും ,ഓർമ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നും ലിയോണാർഡ് ചൂണ്ടിക്കാട്ടുന്നു.അതിനാൽ ആരോഗ്യത്തിനു ഹാനികരമായ ഇത്തരം കറി പൗഡറുകൾ നിർത്തലാക്കണമെന്നും ലിയോണാർഡ് പറഞ്ഞു.

(Visited 120 times, 1 visits today)