ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം വിദേശത്തേയ്ക്ക് മാറ്റുമെന്ന് സൂചന

0

ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം വിദേശത്തേയ്ക്ക് മാറ്റാന്‍ ഒരുങ്ങുന്നു. ഇടപാടുകള്‍ക്ക് പണം കൈമാറുന്നതിന് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ വിലക്ക് വന്നതോടെയാണ് ഇത്തരത്തിലൊരു തീരുമാനം. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബൈയുകോയിന്‍, ബിടിസിഎക്‌സ് ഇന്ത്യ തുടങ്ങിയ എക്‌സ്‌ചേഞ്ചുകളാണ് ഇന്ത്യയ്ക്കു പുറത്തേയ്ക്ക് ആസ്ഥാനം മാറ്റാന്‍ ആലോചനയിടുന്നത്.

സിംഗപുര്‍, ബെലാറസ് തുടങ്ങിയ രാജ്യങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ആര്‍ബിഐയുടെ നിര്‍ദേശം ബാങ്കുകള്‍ക്ക് ലഭിച്ചു. ഇതോടെ നിക്ഷേപകര്‍ ക്രിപ്‌റ്റോകറന്‍സികള്‍ എത്രയും വേഗം വിറ്റൊഴിയാന്‍ തിരക്കുകൂട്ടിയിരുന്നു.

ആര്‍ബിഐയുടെ നിര്‍ദേശം രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. വൈകാതെ ഇവ പൂട്ടേണ്ടിവരുമെന്നാണ് എക്‌സ്‌ചേഞ്ചുകള്‍ ഭയക്കുന്നത്. പൂട്ടുക അല്ലെങ്കില്‍ മറ്റ് സുരക്ഷിതമായ രാജ്യത്തേയ്ക്ക് പ്രവര്‍ത്തനം മാറ്റുക എന്നിങ്ങനെ വഴികളാണ് ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ക്കു മുന്നിലുള്ളത്.

(Visited 30 times, 1 visits today)